Sunday 7 July 2013

ബഷീര്‍ അനുസ്മരണം

വായനാവാരം സമാപനവും ബഷീര്‍അനുസ്മരണവും സംയുക്തമായി ജൂലായ് 5 വെള്ളിയാഴ്ച സ്ക്കൂള്‍ ആഡിറ്റോറിയത്തില്‍ നടന്നു.സ്ക്കുള്‍ പ്രധാനാധ്യപിക സന്നിഹിതരായിരുന്ന ചടങ്ങില്‍ ബഷീറിനെ പരിചയപ്പെടുത്തി സംസാരിച്ചത് അമല്‍ ചന്ദ്രനായിരുന്നു. ബഷീര്‍ കൃതികളെ നോയല്‍ പരിചയപ്പെടുത്തി. ബഷീര്‍ കൃതികളെ വിലയിരുത്തി വായനാക്കുറിപ്പുകള്‍ അവതരിപ്പിച്ചു. തുടര്‍ന്ന് കുട്ടികള്‍ "ഭൂമിയുടെ അവകാശികള്‍" നാടക രൂപത്തില്‍ അവതരിപ്പിച്ചു. വായനാവാരത്തില്‍ നടത്തിയ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കി.









Thursday 27 June 2013

ലോക ലഹരിവിരുദ്ധ ദിനം




ജൂണ്‍ 26 ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് up,hs വിഭാഗങ്ങള്‍ക്ക് ചുമര്‍പത്രികാ മത്സരവും (ഗ്രൂപ്പ് തലം) പ്രബന്ധ രചനാമത്സരവും നടത്തി (വ്യക്തിഗതം) സമ്മാനങ്ങള്‍ നല്കി.

Thursday 20 June 2013

 വായനാവാരാഘോഷം


ജൂണ്‍ 19 മുതല്‍ 26 വരെ വായനാവാരമായി ആഘോഷിക്കുന്നു. 19-ാ തിയ്യതി സീനിയര്‍ മലയാളം അധ്യാപിക ശ്രീമതി സുബൈദ ടീച്ചര്‍ അധ്യക്ഷത വഹിച്ച പരിപാടിയുടെ ഉദ്ഘാടനം പ്രധാനാധ്യാപിക ശ്രീമതി മധുമതി ടീച്ചര്‍ വായനാദിന സന്ദേശം നല്‍കി നിര്‍വഹിച്ചു.ശ്രീ ജി. ശങ്കരക്കുറുപ്പിന്റെ സൂര്യകാന്തിയുടെ ദൃശ്യാവിഷ്ക്കാരമുള്‍പ്പെടെ വിവിധ പരിപാടികള്‍ കുട്ടികള്‍ അവതരിപ്പിച്ചു.




Sunday 9 June 2013

പരിസ്ഥിതിദിനാഘോഷം




മാള ബ്ളോക്കുതല പരിസ്ഥിതിദിനാഘോഷം മേലഡൂര്‍ ഗവ.സമിതി ഹൈസ്ക്കൂളില്‍ വെച്ച് ജൂണ്‍ 5ന് ആഘോഷിച്ചു. കുട്ടികള്‍ക്കായി നടത്തിയ മല്‍സരങ്ങളുടെ സമ്മാനദാനവും യോഗത്തില്‍വെച്ച് നടത്തി.ഹൈസ്ക്കൂള്‍,യു പി കുട്ടികള്‍ക്കായി പ്രത്യേക ക്ളാസും നടത്തി.


























അന്നമനട ഗ്രാമപഞ്ചായത്തുതല പ്രവേശനോത്സവം ജൂണ്‍ 3 ന് മേലഡൂര്‍ ഗവ. സമിതി ഹയര്‍ സെക്കന്ററി സ്ക്കൂളില്‍ വെച്ച് ആഘോഷിച്ചു.  പി ടി എ പ്രസിഡന്റ് ശ്രീ ടി കെ സദാനന്ദന്‍ അദ്ധ്യക്ഷത വഹിച്ച യോഗം പഞ്ചായത്തു പ്രസിഡന്റ് ശ്രീ ടി കെ സതീശന്‍ ഉദ്ഘാടനം ചെയ്തു. എസ് എസ് എല്‍ സി പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികള്‍ക്കുള്ള എന്‍ഡോവ്മെന്റ് വിതരണവും നടത്തി.